ഓസ്ട്രേലിയ: ട്രക്കിംഗിനൊടുവില് വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ യുവാവിനെ തേടിയെത്തിയത് വന്‍ ദുരന്തം. കാമുകി യെസ് പറഞ്ഞതിന് പിന്നാലെ 650 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. ക്യാരിന്തിയയിലെ ഫാല്കെര്ട്ട് പര്‍വ്വതമാണ് ഇരുപത്തേഴുകാരന് തന്റെ വിവാഹാഭ്യര്‍ഥനയ്ക്കായി സ്ഥലം തെരഞ്ഞെടുത്തത്.
23കാരിയായ തന്റെ കാമുകിക്കൊപ്പം ഫാല്കെര്ട്ടിലേക്ക് നടത്തിയ ട്രക്കിനൊടുവിലായിരുന്നു യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. പര്‍വ്വത മുനമ്പില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരി ഏറെ സന്തോഷത്തോടെ ‘ഓകെ’ പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ കാല് വഴുതി 650 അടി താഴേക്ക് പതിച്ചു. വീഴ്ച മഞ്ഞിന്റെ മുകളിലേക്കായിരുന്നതിനാലാണ് വന്‍ ദുരന്തത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത്.
യുവതിയെ വീഴ്ചയില്‍ നിന്ന് രക്ഷിക്കാനായി പിടിച്ച യുവാവും മുന്നോട്ടാഞ്ഞെങ്കിലും മുനമ്പില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍, പിന്നീട് കൈവിട്ട് 50 അടി താഴ്ചയിലേക്ക് യുവാവും വീണു. ഭാഗ്യവശാല്‍ ഗുരുതര പരിക്കുകളേല്‍ക്കാതെ ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഇരുവര്‍ക്കും അടിയന്തരചികിത്സ നല്കി. യുവാവിന് നട്ടെല്ലിന് ചെറിയ പരിക്ക് മാത്രമാണ് ഉള്ളത്.
Discussion about this post