ബീജിംങ്: റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ സമ്പന്നരുടെ ലിസ്റ്റില്‍ ചൈനീസ് ബിസിനസ്മാന് ഷോംഗ് ഷന്ഷാന് ഒന്നാമത്. 2020 ല്‍ മാത്രം ഷാംഹ് ഷാന്‍ഷാന്റെ വരുമാനം 700 കോടി ഡോളറായാണ് ഉയര്‍ന്നത്.
ഷോങിന്റെ ആസ്തി 77.8 ബില്യണ്‍ ഡോളറാണ്. റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് ഷോങ് ഷന്‍ഷന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 76.9 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഷോങിന്റെ മിനറല്‍ വാട്ടര്‍ കമ്പനി, വാക്സിന് നിര്‍മാണ കമ്പനി എന്നീ ബിസിനസ് സംരഭങ്ങള്‍ വന്‍കുതിച്ചു ചാട്ടമാണ് ആഗോള വിപണിയില്‍ കാഴ്ചവെച്ചത്.
ബീജിംഗ് വാന്തായ് ബയോളജിക്കല്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, നൊംഗ്ഫു സ്പ്രിംഗ് എന്ന ബോട്ടില്‍ വാട്ടര്‍ കമ്പനി എന്നിവയാണ് ഇദ്ദേഹത്തിനു സ്വന്തമായുള്ളത്. ബിസിനസ് രംഗത്ത് രംഗത്ത് ലോണ്‍ വോള്‍ഫ് (ഒറ്റ ചെന്നായ) എന്നു വിളിപ്പേരുള്ള ഷോങ് മുമ്പ് ജേര്‍ണലിസം, കാര്‍ഷികം, ആരോഗ്യ രംഗം എന്നീ മേഖലകളിലും ഒരു കൈ പയറ്റിയിരുന്നു.
ചൈനയില്‍ നേരത്തെ ഏറ്റവും വലിയ ധനികനായിരുന്ന ജക്ക് മാ ഇപ്പോള്‍ ബിസിനസില്‍ തിരിച്ചടി നേരിടുകയാണ്. ഒക്ടോബര്‍ മാസത്തില്‍ 61.7 ബില്യണ്‍ ഡോളര്‍ വരുമാനം ഇടിഞ്ഞ് 51.2 ബില്യണ്‍ ഡോളര്‍ ആയിട്ടുണ്ട്. ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ജാക്ക് മാ.
ഇതിനു പുറമെ ചൈനീസ് റെഗുലേറ്ററില്‍ നിന്നും നിരന്തര പരിശോധനകള്‍ക്ക് വിധേയമാവുകയും ചെയ്യുന്നുണ്ട്. അടുത്തിടെ ആലിബാക്ക് ചൈനീസ് സര്‍ക്കാര്‍ പിഴ ഈടാക്കിയിരുന്നു. ചൈനയില്‍ പൊതുവെ ടെക്നോളജിക്കല്‍ കമ്പനികളുടെ മേധാവികളാണ് സമ്പന്ന ലിസ്റ്റില്‍ ഇടം പിടിക്കാറ്.
Discussion about this post