2021 ല്‍ ചിലതൊക്കെ സംഭവിക്കുമെന്ന് പ്രവചിച്ച് പ്രശസ്ത ഫ്രഞ്ച് പ്രവാചകന് നോസ്ട്രഡാമസ്. 2021 വര്‍ഷം വിനാശകരമായ സംഭവങ്ങളാല്‍ നിറയുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. 2020 ല്‍ മഹാമാരി കൊണ്ടുപോയെങ്കില്‍ 2021ല്‍ നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
അടുത്ത വര്‍ഷത്തില്‍ വലിയ പ്രതിഭാസങ്ങള്‍ക്ക് ഭൂമി സാക്ഷിയാകുമെന്നാണ് പറയുന്നത്. ബഹിരാകാശത്തു നിന്നുള്ള ചിലതൊക്കെ ഭൂമിയില്‍ പതിക്കുമെന്നും അത് പ്രകൃതിയില്‍ വലിയ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
നേരത്തെ തന്നെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ബഹിരാകാശ പ്രതിഭാസമായ സൗര കൊടുങ്കാറ്റുകള്‍ 2021ലും ഭൂമിയെ കാര്യമായി ബാധിച്ചേക്കും. ഇത് ഭൂമിയിലും സാറ്റലൈറ്റുകള്‍ക്കു വലിയ നാശനഷ്ടങ്ങള്‍ വരുത്താന്‍ ശേഷിയുള്ളതാണ്.
ഇതുവഴി കാലാവസ്ഥ വ്യതിയാനം പോലും സംഭവിക്കാം. രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വരെ കാരണമാകാമെന്നും പ്രവചനമുണ്ട്. 2021 ല്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കും. ഇത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. ഭൂകമ്പങ്ങള്‍ക്കും മറ്റു ദുരന്തങ്ങള്‍ക്കും വരെ ഇത് കാരണമായേക്കാം.
ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചാല്‍ തലയ്ക്ക് മുകളില്‍ വലിയ തീഗോളം പോല കാണപ്പെടും. 2009 കെഎഫ് 1 എന്ന ഛിന്നഗ്രഹം 2021 മെയ് മാസത്തില്‍ ഭൂമിയുമായി അടുത്തുവരുമെന്ന് നേരത്തെ ഗവേഷകര്‍ പ്രവചിച്ചിട്ടുണ്ട്.
കൂടാതെ ഛിന്നഗ്രഹം ഗുരുത്വാകര്‍ഷണ മേഖലയിലേക്ക് പ്രവേശിച്ചാലും കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബഹിരാകാശ ഗവേഷകര്‍ വിശ്വസിക്കുന്നത്. ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുകയാണെങ്കില്‍, 1945 ല്‍ ഹിരോഷിമയില്‍ അമേരിക്കക്കാര്‍ കൊണ്ടിട്ട ആണവ ബോംബിനേക്കാള്‍ 15 മടങ്ങ് നാശനഷ്ടമുണ്ടാക്കിയേക്കും.
അത്തരമൊരു സംഭവം ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായേക്കാം. തലച്ചോറില്‍ നൂതന ചിപ്പുകള്‍ ഘടിപ്പിച്ച സൈനികരുടെ വരവിന്റെ വര്‍ഷമായി 2021 അടയാളപ്പെടുത്തുമെന്നും നോസ്ട്രഡാമസ് വിശ്വസിക്കുന്നു. മസ്തിഷ്ക ചിപ്പുകള്‍ ധരിച്ച സൈനികര്‍ക്ക് യുദ്ധമേഖലകളില്‍ മേല്‍ക്കൈ നല്കാന് കഴിയും.
2021 ലെ നോസ്ട്രഡാമസ് പ്രവചനങ്ങള്‍ ഭയാനകമാണെന്നാണ് മിക്കവരും ചര്‍ച്ച ചെയ്യുന്നത്. റഷ്യന്‍ ശാസ്ത്രജ്ഞര്‍ സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുന്ന ഒരു ജൈവായുധം സൃഷ്ടിക്കുമെന്നും ഫ്രഞ്ച് പ്രവാചകന് അവകാശപ്പെട്ടു. 2021 ല്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു വലിയ ഭൂകമ്പം ഉണ്ടാകുമെന്നും നോസ്ട്രഡാമസ് പറഞ്ഞിട്ടുണ്ട്.
Discussion about this post