മെഗന്റെ വയര്‍ കണ്ട് ഇംഗ്ലണ്ടിലെ ജനത സന്തോഷത്തിലാക്കിരുന്നു. ഹാരി രാജകുമാരന്റെ ഭാര്യ മെഗന്‍മാര്‍ക്കിള്‍ ഗര്‍ഭിണിയായ വര്‍ത്തകേട്ട് നാട് ഒട്ടാകെ ആഘോഷത്തിലായിരുന്നു. ലണ്ടനില്‍ നടന്ന ബ്രിട്ടീഷ് ഫാഷന്‍ അവാര്‍ഡില്‍ ഏറെ ശ്രദ്ധിക്കപ്പെത് മെഗന്റെ കുഞ്ഞുവയറായിരുന്നു.
പൊതുവേദിയില്‍ കറുപ്പുനിറത്തിലുള്ള വണ്‍ഷോള്‍ഡര്‍ ഗൗണ്‍ അണിഞ്ഞ് എത്തിയ മെഗന്‍, സംസാരിക്കുമ്പോള്‍ നിറകൈയ്യുകളോടെ ഇവരെ വേദി സ്വീകരിച്ചു. അപ്പോഴും ക്യാമറക്കണ്ണുകള്‍ മുഴുവന്‍ ആ കുഞ്ഞുവയറിലേയ്ക്കായിരുന്നു. ലണ്ടനില്‍ നടന്ന ബ്രിട്ടീഷ് ഫാഷന്‍ അവാര്‍ഡില്‍ മെഗന്‍ എത്തിയത് സദസിനെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു. വേദിയിലേയ്ക്ക് നടന്നു വരുമ്പോഴും സദസിനോടു സംസാരിക്കുമ്പോഴും വളരെ കരുതലോടെ മെഗന്‍ തന്റെ കുഞ്ഞു വയര്‍ കൈകൊണ്ട് പൊതിഞ്ഞു പിടിച്ചിരുന്നു. മെഗന്റെ സാന്നിധ്യത്തോടൊപ്പം തന്നെ വേഷവും മെയ്ക്കപ്പും ഏറെ ശ്രദ്ധ നേടി.
മുടി മുഴുവനായി താഴ്ത്തി ബണ്‍ ചെയ്ത് മിനിമല്‍ മെയ്ക്കപ്പിലായിരുന്നു അവര്‍. ബ്രിട്ടിഷ് വുമണ്‍ വെയര്‍ ഡിസൈനറായ ക്ലെയര്‍ വെയിറ്റ് കെല്ലറിന്റെ ഡിസൈനിലുള്ളതായിരുന്നു കറുപ്പുനിറത്തിലുള്ള വണ്‍ ഡോര്‍ഡര്‍ ഗൗണ്‍. ലണ്ടന്‍ റോയല്‍ ആല്‍ബ്രട്ട് ഹാളില്‍ തിങ്കളാഴ്ച രാത്രി നടന്ന ഫാഷന്‍ അവാര്‍ഡില്‍ പ്രത്യേക അതിഥിയായാണ് മെഗന്‍ പങ്കെടുത്തത്. വേദിയില്‍ സംസാരിക്കുമ്പോഴും മെഗന്റെ ചലനങ്ങള്‍ ഏറെ ശ്രദ്ധയോടെയായിരുന്നു. സദസിനെ അഭിസംബോധന ചെയ്യുമ്പോള്‍തന്റെ കൈകൊണ്ട് കുഞ്ഞുവയര്‍ ഓമനിച്ചുകൊണ്ടിരുന്നതും ഏറെ ചര്‍ച്ചയായി.
Discussion about this post