ജനീവ: ലോകം ഒന്നടങ്കം കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടം വൈറസ് ബാധിച്ചത്. ലക്ഷങ്ങള്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. അതിനിടെ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുകയാണ്.
കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ലെന്ന് പറയുകയാണ് ലോകാരോഗ്യ സംഘടന ചെയര്മാന് ടെഡ്രോസ് അഥാനം. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം സമ്പത്ത് ചിലവാക്കുമെങ്കിലും അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മനുഷ്യര്‍ വളരെ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19ല്‍ നിന്നും ഒട്ടനവധി പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും ഇത്രയും കാലം മനുഷ്യര്‍ പേടിച്ചുകഴിയേണ്ടി വന്ന ഒരു അവസ്ഥ നീണ്ട കാലത്തിനു ശേഷമാണെന്നും ടെഡ്രോസ് അഥാനം പറഞ്ഞു. അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യന് ശ്രമിക്കുന്നില്ലെന്നത് അപകടകരമായ കാര്യമാണെന്നും അത് അവര്‍ക്കു തന്നെ മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് ഏറ്റവും ഒടുവിലത്തെ മഹാമാരിയല്ലെന്ന് ചരിത്രം പറഞ്ഞു തരുന്നു. മഹാമാരികള്‍ ജീവിതത്തിന്റ ഒരു ഭാഗം കൂടിയാണ്. കാലാവസ്ഥാവ്യതിയാനത്തെ തടയുന്നതിനും ജൈവസമ്പത്തിനെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മനുഷ്യര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്’, ടെഡ്രോസ് അഥാനം പറഞ്ഞു.
കൊറോണ വൈറസ് പെട്ടന്നുണ്ടായ ഒരു മഹാമാരിയല്ലെന്നും ഒട്ടനവധി സൂചനകള്‍ നല്‍കിക്കൊണ്ടാണ് അത് വന്നതെന്നും എത്യോപ്യന്‍ മുന്‍ ആരോഗ്യ മന്ത്രി പറഞ്ഞു. നമ്മളെല്ലാവരും ഇതില്‍ നിന്നും പാഠം പഠിച്ചേ തീരൂവെന്നും മന്ത്രി പറഞ്ഞു. ലോകത്താകമാനം 1.75മില്ല്യണ്‍ മരണങ്ങള് കൊവിഡ് 19 കൊണ്ട് സംഭവിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 മില്ല്യണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
Discussion about this post