കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ കീഴടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പിന്നിട്ട് കഴിഞ്ഞു. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളുടെ ജീവന് കൊവിഡ് അപഹരിച്ച് കഴിഞ്ഞു. ലോകം ഒന്നടങ്കം വൈറസ് ബാധയോട് മാസ്ക് ധരിക്കും സോപ്പിട്ട് ഇടയ്ക്കിടെ കൈകഴുകിയും സാനിറ്റൈസര്‍ ഉപയോഗിച്ചും പ്രതിരോധിക്കുകയാണ്.
ഇപ്പോള്‍ കൊവിഡ് മഹാമാരി അകലുന്നു എന്ന ആശ്വാസത്തില്‍ നിലനില്‍ക്കെ ലണ്ടനിലും മറ്റു രാജ്യങ്ങളിലും കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ രാജ്യത്ത് മറ്റൊരു ആശങ്കയ്ക്ക് കൂടിയാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. അടുത്ത 10 വര്‍ഷം കൂടി കൊറോണ വൈറസ് തുടരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
ബയോഎന്‍ടെക് സിഇഒ ഉഗുര്‍ സാഹിന് ആണ് മുന്നറിയിപ്പ് നല്കി രംഗത്ത് വന്നിരിക്കുന്നത്. നിലവിലെ കൊറോണവൈറസ് അടുത്ത പത്ത് വര്‍ഷമെങ്കിലും ഭൂമിയില്‍ തുടരുമെന്നാണ് സാഹിന് പറയുന്നത്. ജീവിതം എപ്പോള്‍ സാധാരണ നിലയിലാകുമെന്ന് ഒരു വെര്‍ച്വല്‍ മീറ്റില്‍ ചോദിച്ചപ്പോഴാണ് സാഹിന്റെ പുതിയ പ്രതികരണം.
യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറിനൊപ്പം വികസിപ്പിച്ചെടുത്ത ബയോഎന്‍ടെക്കിന്റെ വാക്സീന് ബ്രിട്ടനും യുഎസും ഉള്‍പ്പെടെ 45 ലധികം രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ വൈറസ് വേരിയന്റിനായി വാക്സീന് ക്രമീകരിക്കാമെന്നും സാഹിന് പറഞ്ഞു.
Discussion about this post