പാരിസ്: ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ ആദ്യമായാണ് രോഗം സ്ഥിരീകരി്ചതെന്ന് ആരോഗ്യമന്ത്രിലയം അറിയിക്കുന്നു. ഡിസംബര്‍ 19ന് ബ്രിട്ടനില്‍ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഡിസംബര്‍ 21നാണ് ഇയാള്‍ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാനാണ് ശ്രമം.
അതിവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ രാജ്യത്ത് കടുത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ അമ്പതോളം രാജ്യങ്ങള്‍ ബ്രിട്ടണിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post