ടെക്സസ്: ആളില്ലാത്ത വീട്ടില്‍ തീ പടര്‍ന്നു പിടിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന രക്ഷിച്ചത് പെരുമ്പാമ്പ് ഉള്‍പ്പെടെ നൂറിലേറെ പാമ്പുകളെ. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ തീ പിടിച്ച വിവരം ടെക്സാസ് അഗ്നി ശമന സേനാ വിഭാഗത്തിന് ലഭിച്ചത്.
ഉടന്‍ സ്ഥലത്തെത്തി അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്നതിനിടയില്‍ വീടിന്റെ രണ്ടാം നിലയില്‍ പാമ്പുകളേയും മറ്റു പല ജീവജാലങ്ങളെയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വളരെ സുരക്ഷിതമായി ഇവയെ രണ്ടാം നിലയില്‍ നിന്നും മാറ്റുകയായിരുന്നു. എന്നാല്‍ പല്ലി വര്‍ഗത്തില്‍പ്പെട്ട രണ്ടു ജീവികള്‍ ഇതിനിടെ തീയില്‍ വെന്തു പോയതായി അധികൃതര്‍ അറിയിച്ചു.
ക്രിസ്മസ് ട്രീയില്‍ നിന്നാണ് തീ ആളി പടര്‍ന്നതെന്ന് അഗ്നിശമന സേന അധികൃതര്‍ പറഞ്ഞു. അതേസമയം ഇത്രയധികം പാമ്പുകളെ വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നോ എന്നും അധികൃതര്‍ പരിശോധിച്ചു വരുന്നു.
അതേസമയം തീ പിടിക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല എന്ന് അധികൃതര്‍ പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളില്‍ ദീപാലങ്കാരം നടത്തുന്നവര്‍ ഇലക്ട്രിക് സര്‍ക്യുട്ട് ഉണ്ടാകാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
Discussion about this post