അന്റാര്‍ട്ടിക്കയും കൊവിഡ് സ്ഥിരീകരിച്ചു: വൈറസ് ബാധ സ്ഥിരീകരിച്ചത് 36 പേര്‍ക്ക്

antarctica | big news live

സാന്റിയാഗോ: കൊവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്ന അന്റാര്‍ട്ടിക്കയും കൊവിഡ് സ്ഥിരീകരിച്ചു. ചിലിയന്‍ റിസര്‍ച്ച് ബേസിലെ 36 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 26 പേര്‍ ചിലിയന്‍ സൈനികരും ബാക്കി പത്ത് പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളുകളുമാണ്. ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുളള 13 ചിലിയന്‍ ആസ്ഥാനങ്ങളില്‍ ഒന്നാണിത്.

ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version