ന്യൂയോര്‍ക്ക്: വിവാദ വ്യവസായി നീരവ് മോദിയുടെ അനുജന്‍ നിഹാല്‍ മോദിയും തട്ടിപ്പ് കേസില്‍ കുടുക്കില്‍. സംഭവത്തില്‍ ന്യയോര്‍ക്ക് സുപ്രീംകോടതി നിഹാല്‍ മോദിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. 2.6 മില്ല്യണ്‍ യുഎസ് ഡോളറിന്റെ ഡയമണ്ട് തട്ടിപ്പാണ് നിഹാല്‍ മോദി നടത്തിയിരിക്കുന്നത്. മാന്‍ഹട്ടനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാര കമ്പനിയെ പറ്റിച്ച് അനധികൃതമായ രീതിയില്‍ നിഹാല്‍ ഡയമണ്ട് സമ്പാദിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെ;
2015 മാര്‍ച്ചിനും ആഗസ്തിനുമിടയില്‍ നോബിള്‍ ടൈറ്റാന്‍ ഹോള്‍ഡിങ്ങ് അംഗം കൂടിയായ നിഹാല്‍ മോദി വ്യാജ റപ്രസന്റേറ്റീവ്‌സിനെ ഉപയോഗിച്ച് 2.6 മില്ല്യണ്‍ യു.എസ് ഡോളര്‍ മൂല്യമുള്ള ഡയമണ്ട് സ്വന്തം ആവശ്യത്തിനായി എല്‍എല്‍ഡി ഡയമണ്ട് കമ്പനിയില്‍ നിന്ന് വാങ്ങിച്ചു.
തനിക്ക് കോസ്റ്റ്‌കോ ഹോള്‍സെയില്‍ കോര്‍പ്പറേഷനുമായി ബിസിനസ് ഡീലുണ്ടെന്ന് പറഞ്ഞാണ് 2015 മാര്‍ച്ചില്‍ നിഹാല്‍ മോദി എല്‍എല്‍ഡിയെ സമീപിക്കുന്നത്. കോസ്റ്റ്‌കോയുമായുള്ള ബിസിനസ് ഡീല്‍ ഉറച്ചുവെന്ന് പറഞ്ഞ് എല്‍എല്‍ഡിയില്‍ നിന്ന് വജ്രം വാങ്ങിയ നിഹാല്‍ കോസ്റ്റ്‌കോ ഡയമണ്ട് വാങ്ങിയെന്ന് പറഞ്ഞ് എല്‍എല്‍ഡിയെ തെറ്റിധരിപ്പിക്കുകയായിരുന്നു.
ബിസിനസ് ഡീല്‍ ഉറപ്പായെന്ന് വിശ്വസിച്ച എല്‍എല്‍ഡി ഡയമണ്ട് കടമായി വാങ്ങാന്‍ നിഹാല്‍ മോദിയ്ക്ക് അനുമതിയും നല്‍കി. 90 ദിവസത്തിനകം മുഴുവന്‍ തുകയും നല്‍കാമെന്ന് പറഞ്ഞ് ഡയമണ്ട് നിഹാല്‍ മോദി പണയം വെക്കുകയായിരുന്നു.
എല്‍എല്‍ഡിക്ക് തവണകളായി തുകയുടെ ഭാഗങ്ങള്‍ തിരിച്ചു നല്‍കിയെങ്കിലും സ്വന്തം ആവശ്യത്തിന് കമ്പനിയെ തെറ്റിധരിപ്പിച്ച് ഡയമണ്ട് സ്വന്തമാക്കുകയായിരുന്നു. തുക തിരികെ നല്‍കാന്‍ വൈകിയത് കോസ്റ്റ്‌കോയുടെ പ്രശ്‌നമായാണ് നിഹാല്‍ എല്‍എല്‍ഡിക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. ഡയമണ്ട് വില്‍ക്കാനുള്ള ലൈസന്‍സില്ലാത്ത നിഹാല്‍ മോദി കമ്പനിയെ തെറ്റിധരിപ്പിച്ച് ഡയമണ്ട് വിറ്റു.
Discussion about this post