ബംഗളൂരു: വിവാദസ്വാമി നിത്യാനന്ദയുടെ സാങ്കല്‍പിക രാഷ്ട്രമായ ‘കൈലാസ’വുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കൈലാസത്തില്‍ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേര്‍ക്ക് വീസ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് വിവാദസ്വാമി നിത്യാനന്ദ.
Kailasa trip is open now. You can apply for visa. And have a Darshan of Lord Shiva physically. 👺 pic.twitter.com/ywGH2qpypi
— Vishweshwar Bhat (@VishweshwarBhat) December 17, 2020
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിക്കണം. ഓസ്‌ട്രേലിയ വഴി ‘കൈലാസ’ത്തില്‍ എത്തിക്കാനാണു പദ്ധതി. രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനം. തെക്കേ അമേരിക്കയിലെ ഇക്വഡോര്‍ ദ്വീപില്‍ ഒളിവില്‍ കഴിയുന്ന നിത്യാനന്ദ ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’യുടെ പേരില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച പ്രത്യേക കറന്‍സി ‘കൈലാസിയന്‍ ഡോളര്‍’ എന്ന പേരില്‍ പുറത്തിറക്കിയിരുന്നു.
അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ല്‍ നേപ്പാള്‍ വഴി ഇക്വഡോറിലേക്ക് കടന്നത്. അദ്ദേഹത്തിനെതിരെ ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടിസ് നിലവിലുണ്ട്.