റിയോ ഡി ജനീറോ: കൊവിഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന വിവാദ പരാമര്‍ശവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ. ഫൈസര്‍ വികസിപ്പിച്ച വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നും വാക്സിനെടുത്താല്‍ നിങ്ങള്‍ മുതലയായി തീര്ന്നേക്കാമെന്നുമാണ് പ്രസിഡന്റിന്റെ പരാമര്‍ശം. ബുധനാഴ്ചയാണ് ബ്രസീലില്‍ പ്രതിരോധ കുത്തിവെയ്പ്പ് ക്യാംപെയ്ന് ആരംഭിക്കുന്നത്.
ബോല്‍സനാരോയുടെ വാക്കുകള്‍;
ഫൈസറിന്റെ കരാറില്‍ വളരെ കൃത്യമായി പറയുന്നുണ്ട് ‘പാര്‍ശ്വഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല’ എന്ന്. നിങ്ങള്‍ ഒരു മുതലയായി മാറിയാലും അത് നിങ്ങളുടെ ഉത്തരവാദിത്വം മാത്രമാണ്. വാക്സിനെടുത്ത ശേഷം നിങ്ങള്‍ ഒരു അതിമാനുഷികനായാലോ, സ്ത്രീകള്‍ക്ക് താടി മുളക്കാന്‍ തുടങ്ങിയാലോ, പുരുഷന്മാര് സ്ത്രീശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലോ ഫൈസര്‍ ഒന്നും ചെയ്യില്ലെന്നും പരിഹാരനടപടികളൊന്നും സ്വീകരിക്കില്ല.
ഞാനൊരിക്കലും വാക്സിനെടുക്കില്ല. കുത്തിവെയ്പ്പ് സൗജന്യമായിരിക്കുമെങ്കിലും നിര്ബന്ധിതമായിരിക്കില്ല. വാക്സിന് വേണമെന്ന് പറയുന്നവര്‍ക്കെല്ലാം അത് ലഭിക്കും. പക്ഷേ ഞാന്‍ കുത്തിവെയ്പ്പ് സ്വീകരിക്കില്ല. ഞാന്‍ തെറ്റായ മാതൃക നല്‍കുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. പക്ഷെ ആ വിഡ്ഢികളോട് എനിക്ക് ഒന്നേ പറയാനുള്ളു, എനിക്ക് വൈറസ് വന്നുപോയതാണ്. അപ്പോള്‍ എന്റെ ശരീരത്തില്‍ ആന്റിബോഡി ഉണ്ടല്ലോ, പിന്നെ എന്തിനാണ് ഞാന്‍ വാക്സിനെടുക്കുന്നത്.
Discussion about this post