സ്വന്തമായി ‘കൈലാസ’ എന്ന രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ രാജ്യം സന്ദര്‍ശിക്കാന്‍ വിസ, ചാര്‍ട്ടേഡ് വിമാന സര്‍വീസ് എന്നിവ പ്രഖ്യാപിച്ച് വിവാദ ആള്‍ദൈവം നിത്യാനന്ദ. അവസാനമായി പുറത്തുവിട്ട വീഡിയോയിലാണ് ഓസ്ട്രേലിയയിലുള്ളവര്‍ക്ക് തന്റെ രാജ്യം സന്ദര്‍ശിക്കാന്‍ വിസയും വിമാനവും നിത്യാനന്ദ വാഗ്ദാനം ചെയ്തിരിക്കുന്നത്.
മൂന്ന് ദിവസത്തെ ‘കൈലാസ’ സന്ദര്‍ശനത്തിനാണ് വിസ അനുവദിക്കുക. ഗരുഡ എന്ന പേരില്‍ ഓസ്ട്രേലിയയില്‍ നിന്ന് കൈലാസത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുമെന്നുമാണ് നിത്യാനന്ദ വീഡിയോയില്‍ പറയുന്നത്. റൂട്ട് മാപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ തങ്ങണമെങ്കില്‍ മറ്റ് നടപടിക്രമങ്ങള്‍ കൂടി പാലിക്കേണ്ടി വരുമെന്നും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കുമെന്നും നിത്യാനന്ദ പറഞ്ഞു.
രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് നിത്യാനന്ദ രാജ്യം വിട്ടത്. തുടര്‍ന്ന് ഇക്വഡോറില്‍ ഒരു ദ്വീപ് വാങ്ങി അതിന് ‘കൈലാസ’ എന്ന് പേര് നല്‍കി സ്വന്തമായി ഒരു രാജ്യം നിര്‍മ്മിക്കുകയും ചെയ്തു. ഇതിനു പുറമെ പാസ്പോര്‍ട്ട്, മന്ത്രിസഭ, പതാക തുടങ്ങിയവും നിത്യാനന്ദ പുറത്തുവിട്ടിരുന്നു. അടുത്തിടെ കെലാസത്തില്‍ പുതിയ ബാങ്ക് സ്ഥാപിച്ചതായും നിത്യാനന്ദ അറിയിച്ചിരുന്നു. ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്നാണ് ബാങ്കിന്റെ പേര്.