മോസ്‌കോ: ലോകത്ത് തന്നെ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനുകളിൽ ഒന്നായ സ്പുട്‌നിക്-വി 91.4 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ റഷ്യയുടെ കോവിഡ് വാക്‌സിൻ സ്പുട്‌നിക്-വി വാക്‌സിന്റെ ആദ്യ ഡോസ് നൽകി 21 ദിവസത്തിനുശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലം ചെയ്തത് പ്രകാരം 91.4 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെ കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങളിൽ പങ്കെടുത്ത 22,714 പേരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. സ്പുട്‌നിക് വി വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകൾ ലഭിച്ച സന്നദ്ധപ്രവർത്തകരെ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി
സ്പുട്‌നിക് വി വാക്‌സിൻ കോവിഡ് 19 നെതിരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി അലക്‌സാണ്ടർ ജിന്റ്‌സ്ബർഗ് അവകാശപ്പെട്ടിരുന്നു.
Discussion about this post