സിങ്കപ്പൂർ: ഫൈസർ വാക്‌സിന് സിംഗപ്പൂരിന്റെ അനുമതി. ബയോൺടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്‌സിനാണ് സിംഗപ്പുർ അനുമതി നൽകി. ഡിസംബർ അവസാനം മുതൽ വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂങ് പറഞ്ഞു. സൗജന്യമായായിരിക്കും വാക്‌സിൻ വിതരണം.
എല്ലാ സിങ്കപ്പുർ സ്വദേശികൾക്കുമാണ് ദീർഘകാല താമസക്കാർക്കും വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഉൾപ്പടെയുളള സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, പ്രായമായവർ, ദുർബലവിഭാഗക്കാർ എന്നിവർക്ക് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കും. 2021ന്റെ മൂന്നാംപാദമാകുമ്പോഴേക്കും എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനാണ് ശ്രമം. ഫൈസർ വാക്‌സിന് യുകെയും അനുമതി നൽകിയിട്ടുണ്ട്.
Discussion about this post