വാഷിങ്ടണ്‍: അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ കൊവിഡ് വാക്സിന് നല്കി തുടങ്ങും. ആദ്യഘട്ടത്തില്‍ വാക്സിന്റെ 30 ലക്ഷം ഡോസാണ് നാളെ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുക. കഴിഞ്ഞ ദിവസാണ് ഫൈസര്‍ കൊവിഡ് വാക്സിന് വിതരണത്തിന് അമേരിക്ക അനുമതി നല്‍കിയത്.
‘മെഡിക്കല്‍ മിറാക്കിള്‍’ എന്നാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. ട്വിറ്ററില്‍ ഇതേക്കുറിച്ച് ഒരു വിഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. 24 മണിക്കൂറിനകം അമേരിക്കയില്‍ കൊവിഡ് വാക്സിന്റെ ആദ്യ കുത്തിവെയ്പ് ആരംഭിക്കുമെന്നും് ട്രംപ് പറഞ്ഞു. ഫെഡ്എക്സും യുപിഎസുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും പോസ്റ്റല്‍ കോഡിലേക്കും ഇതിനകം തന്നെ വാക്സിന് അയയ്ക്കാന്‍ തുടങ്ങി. തങ്ങളുടെ സംസ്ഥാനങ്ങളില്‍ ആരാണ് ആദ്യം ഷോട്ടുകള്‍ സ്വീകരിക്കേണ്ടതെന്ന് ഗവര്‍ണര്‍മാര്‍ തീരുമാനിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഫൈസര്‍ കൊവിഡ് വാക്സിന് കൊവിഡിനെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചത്. കൊവിഡിന്റെ ലക്ഷണങ്ങളെ 90 ശതമാനം പ്രതിരോധിക്കാന്‍ വാക്സിന് സാധിക്കുമെന്നും വലിയ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ട്.
ആദ്യ ദിവസങ്ങളില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കുമാണ് വാക്സിന് നല്‍കുക. അതേസമയം ഫൈസറിന്റെ കൊവിഡ് വാക്സിന് ഉപയോഗിക്കുന്നതിന് ആദ്യം അനുമതി നല്‍കിയത് ബ്രിട്ടണനാണ്. പിന്നാലെ ബഹറൈനും അനുമതി നല്കി.
Discussion about this post