ക്രിസ്മസ് ട്രീ യുവതിക്ക് വഴിയൊരുക്കിയത് കോടികളുടെ മഹാഭാഗ്യം. ട്രീ ഒരുക്കാന്‍ പോകവെ എടുത്ത ലോട്ടറിയാണ് വിര്‍ജീനിയ സ്വദേശിയായ ഫൈലിസ് ഹൂസ്റ്റണിന് കോടികള്‍ സമ്മാനിച്ചത്. എല്ലാ ഡിസംബര്‍ മാസവും ക്രിസ്മസ് ട്രീ ഒരുക്കുന്നത് ഫൈലിസിന്റെ പതിവാണ്.
ഈ വര്‍ഷം എല്ലാവരേയും പോലെ ഫൈലിസും സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. എങ്കില്‍ പോലും ഉള്ളതുകൊണ്ട് ട്രീ ഒരുക്കാന്‍ പോകവെയാണ് ഫൈലിസിന് മഹാഭാഗ്യം കൈവന്നത്.
ട്രീ ഒരുക്കിയ ശേഷം സ്വിച്ചിട്ടപ്പോള്‍ ബള്‍ബുകള്‍ കത്തുന്നില്ല. പുതിയ ബള്‍ബ് വാങ്ങിക്കാനായി ടൗണിലേക്ക് പോകവെയാണ് ഫൈലിസ് ലോട്ടറി എടുത്തത്. കടയിലേക്ക് പുറപ്പെട്ട താന്‍ വഴിയിലുള്ള ലോട്ടറിക്കട കണ്ട് ടിക്കറ്റ് എടുക്കുകയായിരുന്നുവെന്ന് ഫൈലിസ് പറയുന്നു. ഒടുവില്‍ ആ ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തുകയും ചെയ്തു.
നറുക്കെടുപ്പില്‍ 1.2 കോടി($171,000) രൂപയാണ് സമ്മാനമായി ലഭിച്ചത്. ലോട്ടറിയടിച്ചെന്ന അറിയിപ്പ് വിശ്വസിക്കാനായില്ലെന്നും അത്ഭുതകരമാണെന്നും ഫൈലിസ് പ്രതികരിച്ചു. പുതിയ ഒരു ക്രിസ്മസ് ട്രീ വീട്ടില്‍ സ്ഥാപിക്കാനാണ് ഫൈലിസിന്റെ തീരുമാനം.