വാഷിങ്ടണ്‍: അധികാരത്തിലേറിയാല്‍ ആദ്യനടപടി എന്തെന്ന് വ്യക്തമാക്കി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. 100 ദിവസം നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ അമേരിക്കന്‍ ജനതയോട് ആവശ്യപ്പെടുകയായിരിക്കും താന്‍ അധികാരമേറ്റുത്താല് ആദ്യം ചെയ്യുന്ന നടപടിയെന്ന് അദ്ദേഹം പ്രതികരിച്ചു.
ഭരണകേന്ദ്രങ്ങളിലും ആഭ്യന്തര പൊതുഗതാഗതസംവിധാനങ്ങളിലും മുഖാവരണം നിര്‍ബന്ധമാക്കുമെന്നും ബൈഡന് അറിയിച്ചു. കൊവിഡ് വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും തന്റെ സമീപനമെന്ന് ബൈഡന് സൂചനയായി നല്കുന്നു.
‘എല്ലാ കാലത്തേക്കുമല്ല വെറും 100 ദിവസത്തേക്ക് മാസ്ക് ധരിച്ചാല്‍ മതി. വ്യക്തമായ മാറ്റം നമുക്ക് കാണാനാകും’.സിഎന്‍എന്നിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ബൈഡന് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന കാര്യത്തെ കുറിച്ചും ബൈഡന് സൂചിപ്പിച്ചു.
Discussion about this post