വാഷിങ്ടണ്‍ : ജൂണില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷം ചൈനീസ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണെന്ന് യുഎസ് കമ്മിഷന് റിപ്പോര്‍ട്ട്. ജൂണ്‍ 15ന് നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഈ മരണങ്ങള് പോലും പദ്ധതിപ്രകാരമാണ് നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ എട്ടു മാസത്തോളമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളാണ് ഏറ്റവും വലിയ അതിര്‍ത്തി പ്രശ്നമെന്ന് യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യു കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘര്‍ഷത്തിന് ഒരാഴ്ച മുമ്പ് താഴ്വരയില് ആയിരത്തോളം സൈനികരെ അണിനിരത്തി ചൈന തയാറെടുപ്പ് നടത്തുന്നത് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. യുഎസിന്റെയും ചൈനയുടെയും ശത്രുതയില്‍ ഇടപെട്ടാല്‍ വിനാശമായിരിക്കും ഫലമെന്ന് ഇന്ത്യക്ക് ചൈന താക്കീത് നല്‍കിയത് ചൈനീസ് ഔദ്യോഗിക ദിനപ്പത്രമായ ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും ചൈനയുടെ ഇടപെടലിന്റെ തെളിവായി യുഎസ് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് , താഴ്വരയിലുണ്ടായ ഏറ്റുമുട്ടല്‍ എല്‍എസി മേഖലകളില്‍ മെയ് ആദ്യം മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ്. സംഘര്‍ഷം ഉണ്ടാകുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചൈനീസ് പ്രധാനമന്ത്രി വെയ് ഫെങ്ഗെ, സ്ഥിരതയ്ക്കായി ആക്രമണം ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞതും ആസൂത്രണത്തിന് തെളിവായി യുഎസ് ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post