ബാഴ്സലലോണ: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് കളിക്കളത്തില്‍ ആദരവര്‍പ്പിച്ച സംഭവത്തില്‍ ബാഴ്സലോണ താരം ലയണല്‍ മെസ്സിക്ക് പിഴ ചുമത്തി. നവംബര്‍ 29-ന് ലാ ലിഗയില്‍ ഒസാസൂനയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ചശേഷം മെസ്സി തന്റെ തന്റെ ബാഴ്‌സ ജേഴ്‌സി അഴിച്ച് മാറ്റി ഉള്ളില്‍ ധരിച്ചിരുന്ന അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലെ മാറഡോണയുടെ 10-ാം നമ്പര്‍ ജേഴ്‌സി പ്രദര്‍ശിപ്പിച്ചാണ് താരം ആദരവ് അര്‍പ്പിച്ചത്. പിന്നാലെയാണ് താരത്തിനെതിരെ സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.
മെസ്സിക്ക് പുറമെ, ബാഴ്‌സലോണ ക്ലബിനും സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ പിഴ ചുമത്തിയിട്ടുണ്ട്. 180 യൂറോയാണ് ചുമത്തിയിരിക്കുന്നത്. മത്സരത്തിനിടെ ജേഴ്സി അഴിച്ച് മാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസ്സിക്ക് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു. മാറഡോണയ്ക്ക് വ്യത്യസ്തമായി ആദരവര്‍പ്പിച്ച മെസ്സിയുടെ നടപടി ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് നടപടിയെടുത്തത്.
മാറഡോണയ്ക്ക് ആദരമര്‍പ്പിച്ചുള്ള പ്രവൃത്തിയായതിനാല്‍ മെസ്സിക്കെതിരേ നടപടിയെടുക്കരുതെന്ന് ബാഴ്സലോണ സ്പാനിഷ് സോക്കര്‍ ഫെഡറേഷനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥനയെ തള്ളിയാണ് പിഴ ചുമത്തിയത്.
Discussion about this post