മിഷിഗണ്‍: കൊവിഡ് ബാധിച്ച് ദമ്പതികള്‍ ഒരേ ദിവസത്തില്‍ ഒരേ സമയത്തില്‍ മരിച്ചു. 47 വര്‍ഷം നീണ്ട വിവാഹജീവിതത്തിനൊടുവിലാണ് ഇരുവരും മരണത്തിലും ഒരുമിച്ചത്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. 35 വര്‍ഷത്തോളം നഴ്സായി സേവനമനുഷ്ഠിച്ച പട്രീഷയ്ക്കാണ് ആദ്യം കൊവിഡിന്റെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. 78 വയസായിരുന്നു. ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
പിന്നാലെ, ഒരാഴ്ചയ്ക്ക് ശേഷം ട്രക്ക് ഡ്രൈവറായ ഭര്‍ത്താവ് ലസ്ലിക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. 75വയസായിരുന്നു. തുടര്‍ന്ന് ഇരുവരെയും ആംബുലന്‍സില്‍ ഒരേ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സ തുടരുന്നതിനിടെ കൊവിഡ് മൂര്‍ച്ഛിച്ച് ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
നവംബര്‍ 24നാണ് ഇരുവരുടെയും വിടപറഞ്ഞത്. അതും ഒരുമിച്ച്. അത്ഭുതപ്പെടുത്തിയത് ഒരേ സമയത്തിലുള്ള മരണം കൂടിയായതായിരുന്നു. നവംബര്‍ 24ന് വൈകിട്ട് 4.23നാണ് ഇരുവരുടെയും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തിയത്. ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്. മാതാപിതാക്കളുടെ ജീവിതം സന്തോഷകരവും മാത്യകാപരവുമായിരുന്നെന്ന് മക്കളിലൊരാളായ ജൊവേന നിറകണ്ണുകളോടെ പ്രതികരിച്ചു.
Discussion about this post