ഒട്ടാവ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് കാനഡയുടെ പിന്തുണ. ‘ഇത് അവരെ പിന്തുണക്കേണ്ട സമയം’ എന്നായിരുന്നു കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ഇതാദ്യമായാണ് ഒരു വിദേശ രാജ്യതലവൻ ഇന്ത്യയിലെ കർഷക സമരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയിൽ നിരവധി കനേഡിയൻ-പഞ്ചാബി കുടിയേറ്റ കുടുംബമുണ്ട്. ഇവരെ പിന്തുണച്ച്
‘കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചാണ്. അവരെ പിന്തുണക്കേണ്ട സമയമാണ്.’- സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിന്റെ 551ാം ജന്മവാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അദ്ദേഹം പ്രതികരിച്ചു.
‘നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു’- ട്രൂഡോ പറഞ്ഞു.
കനേഡിയൻ പ്രതിരോധമന്ത്രി ഹർജിത് സിങ് സഞ്ജനും നേരത്തെ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. സമാധാനപരമായ പ്രതിഷേധക്കാരെ ഇന്ത്യയിൽ ക്രൂരമായി പീഡിപ്പിക്കുന്നെന്ന വാർത്ത ആശങ്കാ ജനകമാണെന്നു തന്റെ അടുത്ത പല കുടുംബങ്ങളും അവിടെയുണ്ട്, പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും പറഞ്ഞ സിങ് മൗലികാവകാശം ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ടവരോട് ഞാൻ അഭ്യർത്ഥിക്കുന്നെന്നും ട്വീറ്റ് ചെയ്തു.
Discussion about this post