മോസ്കോ: മലകള്‍ക്കിടയില്‍ കൊച്ചു വീടുകള്‍. കാണാന്‍ അതിമനോഹരമായ കാഴ്ചകള്‍. പക്ഷേ ഇവിടെ എത്തുന്നവര്‍ ജീവനോടെ തിരിച്ചു വരാറില്ല എന്നതാണ് വിശ്വസം. 5 മലകള്‍ക്ക് ഇടയിലായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അധികമാരും ചെന്ന് എത്താറില്ല.
ദര്‍ഗാവ് എന്നാണ് ഈ ഗ്രാമത്തിന്റെ പേരെങ്കിലും മരിച്ചവരുടെ നഗരം എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. വീടുകളുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന 99 തോളം കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ഒന്നിലധികം നിലകളുള്ള ഈ കെട്ടിടങ്ങളിലെ എല്ലാ നിലകളിലും ഉള്ളത് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ മാത്രമാണ്. ഈ കെട്ടിടങ്ങള്‍ ഗ്രാമവാസികളുടെ ശവകുടീരങ്ങളാണെന്നാണ് നിഗമനം. ഇതിനുള്ളിലെ ഓരോ അറകളും സൂചിപ്പിക്കുന്നത് കുടുംബത്തിലെ ഓരോ തലമുറകളെയാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഈ ഗ്രാമത്തിനു 400 വര്‍ഷത്തോളം പഴക്കമുള്ളതായാണ് കണ്ടെത്തല്‍. ഇവിടെത്തിയ മനുഷ്യരാരും തന്നെ ജീവനോടെ മടങ്ങിയെത്തിയിട്ടില്ല എന്നാണ് സമീപവാസികളും പറയുന്നത്. ഇതോടെ ആ വിശ്വാസത്തിന്റെ വേര് ഉറയ്ക്കുകയാണ്. ഏകദേശം 17 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ താഴ് വര അതുകൊണ്ടുതന്നെ തികച്ചും വിജനമായി ഒറ്റപ്പെട്ടു കിടക്കുകയാണ്. ഗ്രാമത്തില്‍ ജീവിച്ചിരുന്നവര്‍ മരണമടയുന്ന കടുംബാംഗങ്ങളെ ഈ നിര്‍മ്മിതികള്‍ക്കുള്ളില്‍ തന്നെ അടക്കിയിരുന്നതായാണു കരുതപ്പെടുന്നത്. തോണിയുടെ ആകൃതിയില്‍ നിര്‍മിച്ച ചില ശവപ്പെട്ടികളും ഇവയ്ക്കുള്ളില്‍ ഉള്ളതായി ഗവേഷകര്‍ പറയുന്നു.
Discussion about this post