ബ്രസീലിയ: താന്‍ കൊറോണ വാക്സിന് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. വാക്സിന് എടുക്കാന്‍ താന്‍ ബ്രസീല്‍ ജനതയെ നിര്‍ബന്ധിക്കില്ലെന്നും ബൊല്‍സൊനാരോ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ അത് എടുക്കാന്‍ പോകുന്നില്ല. അത് എന്റെ അവകാശമാണ്- ബൊല്‍സൊനാരോ പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് നിരവധി തവണ വിവാദ പ്രസ്താവനകള്‍ നടത്തിയ ആളാണ് ബൊല്‍സൊനാരോ. കൊവിഡിനെ ഒരു ചെറിയ പനിയുമായി താരതമ്യപ്പെടുത്തിയ ബൊല്‍സൊനാരോ ബ്രസീലുകാരുടെ രോഗപ്രതിരോധ ശേഷി വളരെ ശക്തമാണെന്നും അവരെ ഒന്നിനും പിടികൂടാനാവില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍ നിലവില്‍ ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍.
മാസ്ക് ധരിക്കുന്നതിനെയും ബൊല്‍സൊനാരോ എതിര്‍ത്തിരുന്നു. വൈറസിനെ അകറ്റാന്‍ മാസ്കിന് കഴിയുമെന്ന തെളിവുകളൊന്നും ഇല്ലെന്നും അതിനാല്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നുമായിരുന്നും ബൊല്‍സൊനാരോ പറഞ്ഞത്. അതേസമയം കഴിഞ്ഞ ജൂലൈയില്‍ ബൊല്‍സൊനാരോയും രോഗബാധിതനായിരുന്നു.
Discussion about this post