ബ്യൂനസ് ഐറിസ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മാറഡോണയുട മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ശ്മാനം ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രസിഡന്‍ഷ്യല്‍ പാലസില്‍ എത്തിക്കുന്നതിന് മുന്‍പാണ് ഇയാള്‍ സെല്‍ഫിയെടുത്തത്. മൂടി തുറന്നുവെച്ച ശവപ്പെട്ടിക്കരികല് നിന്നെടുത്ത ഫോട്ടോ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഫോട്ടോയില്‍ മൃതദഹേത്തിന് സമീപം വിജയചിഹ്നത്തില്‍ തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ചാണ് സെല്‍ഫി എടുത്തിരിക്കുന്നത്. സംഭവത്തില്‍ ആരാധകരും മറ്റും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പിന്നാലെ, മാറഡോണയുടെ അഭിഭാഷകനും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സുഹൃത്തിനുവേണ്ടി ജീവനക്കാരനെതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന് അഭിഭാഷകന് പറഞ്ഞു. പിന്നാലെയാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്.
Discussion about this post