വാഷിങ്ടണ്‍: യൂട്യൂബ് വീഡിയോയ്ക്കായി പിതാവിന്റെ 25 കോടി രൂപ വിലയുള്ള സ്പോര്‍ട്സ് കാറെടുത്ത് അഭ്യാസ പ്രകടനം നടത്തിയ 17കാരനായ യുട്യൂബറും സുഹൃത്തും അപകടത്തില്‍ പെട്ടു. ഗോജ് ഗില്ലിയന്‍ എന്ന 17കാരനും സുഹൃത്തുമാണ് അപകടത്തില്‍പ്പെട്ടത്.
ലിമിറ്റഡ് എഡിഷനില്‍ പെട്ട പഗാനി ഹുവെയ്റ റോഡ്സ്റ്ററാണ് കൗമാരക്കാരന്റേയും സുഹൃത്തിന്റേയും പ്രകടനത്തിനിടെ തകര്‍ന്ന് തവിടുപൊടിയായത്. അപകടത്തില്‍ യുട്യൂബര്‍ ഗോജ് ഗില്ലിയന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം.
യുട്യൂബില്‍ ഇടാന്‍ വേണ്ടി വിഡിയോ ചിത്രീകരിക്കാനായി പിതാവിന്റെ കോടികള്‍ വിലയുള്ള കാറുമായി ഗില്ലിയന്‍ സുഹൃത്തിനൊപ്പം ഇറങ്ങിയത്. ഡ്രൈവിങ്ങിനിടെ സുഹൃത്തിന് കാറിന് മേലുള്ള നിയന്ത്രണം നഷ്ടമാവുകയും കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയുമായിരുന്നു.
അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. എന്നാല്‍ കോടികള്‍ വിലയുള്ള ആഡംബര കാര്‍ തവിടുപൊടിയായി. കാറിന്റെ മുന്‍ഭാഗം തകര്‍ന്ന് ചക്രങ്ങള്‍ കാറില്‍ നിന്നും വേറിട്ട നിലയിലായിരുന്നു. ഡ്രൈവര്‍ ഇരുന്ന ഭാഗത്തെ ഡോര്‍ ഇടിച്ച് കാറില്‍ നിന്നും തെറിച്ചുപോയി.
കാറിലെ എല്ലാ എയര്‍ ബാഗുകളും അപകടത്തെ തുടര്‍ന്ന് പുറത്തുവന്നു. ഇതെല്ലാം അപകടം കാറിനെ എത്രത്തോളം തകര്‍ത്തുവെന്നതിന്റെ തെളിവുകളാണ്. ഹുവെയ്റയുടെ മറ്റു ആഢംബര കാറുകളെ പോലെ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് ഈ കാറും നിര്‍മിച്ചിരിക്കുന്നത്.
അപകട ശേഷം ഗില്ലിയന്‍ യുട്യൂബ് ചാനലില്‍ ഒരു വിഡിയോ പോസ്റ്റു ചെയ്തിരുന്നു. കാര്‍ബണ്‍ ഫൈബര്‍ പെട്ടെന്ന് തകരുന്നതുകൊണ്ടാണ് കാറിന് അത്രയേറെ നാശനഷ്ടങ്ങളുണ്ടായതെന്നാണ് കൗമാരക്കാരന്റെ വിശദീകരണം.
Discussion about this post