ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മാറ്റമ വരുത്തി ഇലോൺ മസ്‌കിന്റെ മുന്നേറ്റം. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യൺ ഡോളറാണ് ഇലോൺ മസ്‌കിന്റെ ആസ്തി. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിൽ 35ാംസ്ഥാനക്കാരനായിരുന്നു ഇലോൺ മസ്‌ക്. 2020ൽമാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർധന 100.3 ബില്യൺ ഡോളറാണ്.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ മറികടന്നാണ് മസ്‌കിന്റെ നേട്ടം. 35ാം സ്ഥാനത്തു നിന്നും ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നിലേക്ക് ഇലോൺ മസ്‌ക് എത്തിയത്. ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യൺ ഡോളറാണ്.
വർഷങ്ങളായി ലോക കോടീശ്വന്മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗേറ്റ്‌സിനെ 2017ലാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. 127.7 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി.