വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റികൗണ്ടിംഗും തുണച്ചില്ല. ജോര്‍ജിയയില്‍ നടത്തിയ റീ കൗണ്ടിംഗില്‍ അന്തിമ വിജയം ജോ ബൈഡന് തന്നെ. മാനുവില്‍ റീകൗണ്ടിംഗ് പൂര്‍ത്തിയായതോടെയാണ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്‍.
മൂന്നുപതിറ്റാണ്ടുകളായി റിപ്പബ്ലിക്കുകാര്‍ അടക്കിവാണിരുന്ന അമേരിക്കന്‍ സംസ്ഥാനമാണ് ജോര്‍ജിയ. 1992-ല്‍ ബില്‍ ക്ലിന്റനാണ് ജോര്‍ജിയയില്‍ അവസാനമായി ജയിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ട്രംപായിരുന്നു മുന്നില്‍. എന്നാല്‍, അറ്റ്‌ലാന്റയിലെയും സമീപപ്രദേശങ്ങളിലെയും വോട്ടുകളാണ് ബൈഡനെ മുന്നിലെത്തിച്ചത്.