മാൻ ബുക്കർ പ്രൈസ് സ്‌കോട്ടിഷ്-അമേരിക്കൻ സാഹിത്യകാരൻ ഡഗ്ലസ് സ്റ്റുവാർട്ടിന്

ലണ്ടൻ: 2020ലെ മാൻ ബുക്കർ പ്രൈസ് കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ പ്രഖ്യാപിച്ചു. സ്‌കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാർട്ടിന്റെ ‘ഷഗ്ഗീ ബെയിൻ’ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്‌കോട്ട്‌ലാന്റുകാരനാണ് ഡഗ്ലസ്. 1994ൽ ജെയിംസ് കെൾമാനാണ് ആദ്യമായി ബുക്കർ പ്രൈസിന് അർഹനായ സ്‌കോട്ട് പൗരൻ.

ഡഗ്ലസ് സ്റ്റുവാർട്ടിന്റെ ആദ്യനോവലായ ഷഗ്ഗീ ബെയിനിൽ 80കളിൽ ജീവിച്ച ഒരാൺകുട്ടിയുടെ ജീവിത പ്രതിസന്ധികളെക്കുറിച്ചാണ് നോവൽ പറയുന്നത്. പുരസ്‌കാര വാർത്ത അതീവ സന്തോഷം നൽകുന്നുവെന്നും പുരസ്‌കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമർപ്പിക്കുന്നുവെന്ന് ഡഗ്ലസ് പ്രതികരിച്ചു.

നോബേൽ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാൻ ബുക്കർ പ്രൈസ്. 50,000 പൗണ്ട് ആണ് പുരസ്‌കാരതുക. തുടർച്ചയായ 52ാം തവണയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മാർഗരറ്റ് ബസ്ബി ആയിരുന്നു ബുക്കർ പ്രൈസ് 2020 ജൂറി ചെയർ. ജഡ്ജസിന്റെ അഭിപ്രായം ഏകകണ്ഠമായിരുന്നുവെന്നും പുരസ്‌കാരം തീരുമാനിക്കാൻ വെറും ഒരു മണിക്കൂർ മാത്രമേ വേണ്ടിയിരുന്നുള്ളൂവെന്ന് മാർഗരറ്റ് ബസ്ബി പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പറഞ്ഞു.

Exit mobile version