കൊളോമ്പോ: ലോകമെമ്പാടുമുള്ള ജനങ്ങള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കോവിഡ് ഭീതി അകറ്റാന്‍ വ്യത്യസ്ത രീതി പങ്കുവെച്ചിരിക്കുകായണ് ഇപ്പോള്‍ ശ്രീലങ്കന്‍ മുന്‍മന്ത്രി.
മത്സ്യത്തില്‍ നിന്നും കൊറോണ വൈറസ് പകരുമെന്ന ഭീതി അകറ്റാന്‍ പച്ചമീന്‍ കഴിക്കുകയാണ് മുന്‍മന്ത്രി. ശ്രീലങ്കന്‍ മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ദിലീപ് വെഡ്ഢറച്ചിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. മുന്‍മന്ത്രി മീന്‍ പച്ചയ്ക്ക് കടിച്ചു ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്.
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിനിടയിലാണ് ദിലീപിന്റെ ഇത്തരമൊരു നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മത്സ്യവിപണിയില്‍ വന്‍ ഇടിവ് വന്നിരുന്നു. ഇത് മത്സ്യത്തൊഴിലാളികളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തു.
ആ സാഹചര്യത്തിലാണ് കോവിഡ് വ്യാപനം പ്രതികൂലമായി ബാധിച്ച മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് സമൂഹത്തെ അറിയിക്കാന്‍ അദ്ദേഹം ഇത്തരം ഒരു ഉദ്യമം ഏറ്റെടുത്തത്. സമൂഹമാധ്യമത്തില്‍ പ്രചരിച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്.
🐟 🍣 Former Fisheries Minister eats raw fish in a bid to urge the public to purchase fish without fear of COVID-19 transmission. #lka #SriLanka #COVID19 #COVID19SL pic.twitter.com/0s9JBWcpRM
— Dasuni Athauda (@AthaudaDasuni) November 17, 2020
Discussion about this post