വാഷിങ്ടണ്‍: ‘ഇലക്ട്രിക് ചെയര്‍’ വധശിക്ഷയ്ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. രാജ്യത്ത് ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തില്‍ വിധി നടപ്പാക്കുന്നത്.
മനോരോഗിയായ യുവതിയെ കൊന്ന കേസില്‍ പ്രതിയായ ഡേവിഡ് മില്ലറിനെയാണ് (61) വധശിക്ഷക്ക് വിധേയമാക്കിയത്. ടെന്നസിയിലെ വന്‍ സുരക്ഷ സംവിധാനങ്ങളുള്ള നാഷ്വില്ലെ ജയിലിലാണ് കൊലക്കേസ് പ്രതിയെ ഷോക്കടിപ്പിച്ച് വധശിക്ഷക്ക് വിധേയമാക്കിയത്.
1980ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 36 വര്‍ഷത്തോളം ജയിലിലായിരുന്നു മില്ലര്‍. ഇതേ ജയിലിലെ മറ്റൊരു കൊലക്കേസില്‍ പ്രതിയായിരുന്ന എഡ്മണ്ട് സ്കോസ്കിയുമാണ് ഇത്തരത്തില്‍ വധശിക്ഷക്ക് വിധേയമാക്കപ്പെട്ടത്.
2013നു ശേഷം വൈദ്യുതി കസേരയില്‍ ഇത്തരത്തില്‍ കൊല്ലുന്നത് അമേരിക്കയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
Discussion about this post