വാഷിങ്ടൺ: യുഎസ് പ്രസിഡന്റെ തെഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നേറുമ്പോഴും തോൽവി അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. അരിസോണയിലും ബൈഡൻ വിജയം ഉറപ്പിച്ചതിന് പിന്നാലെ വോട്ടിങിൽ കൃത്രിമത്വം നടന്നെന്ന് ആരോപിച്ച് ട്രംപ് രംഗത്തെത്തി.
ബാലറ്റ് കൗണ്ടിങിൽ അരിസോണയിലും ബൈഡൻ വിജയിച്ചതോടെയാണ് ട്രംപ് ആരോപണങ്ങളുമായി വീണ്ടുമെത്തിയത്. അരിസോണയും പിടിച്ചതോടെ ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറൽ വോട്ടുകളുടെ മുൻതൂക്കമായി. അരിസോണയിൽ ഏറ്റവും ഒടുവിൽ ഒരു ഡെമോക്രോറ്റ് സ്ഥാനാർത്ഥി ജയിച്ചത് 1996ലാണ്. ബിൽ ക്ലിന്റണായിരുന്നു ഇത്. 24 വർഷത്തെ ചരിത്രമാണ് ഇക്കുറി ബൈഡൻ തിരുത്തിയത്.
530 അംഗ ഇലക്ടറൽ കോളേജിൽ വിജയിക്കാൻ 270 വോട്ടിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. അത് മുമ്പ് തന്നെ ബൈഡൻ മറികടന്നിരുന്നു. സിഎൻഎൻ-എൻബിസി, സിബിഎസ്, എബിസി റിപ്പോർട്ടുകൾ പ്രകാരം 11000ൽപ്പരം വോട്ടുകൾക്ക് ബൈഡന്റെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. 11 ഇലക്ടറൽ വോട്ടുകളാണ് അരിസോണയിലുള്ളത്. 0.3 ശതമാനമാണ് സംസ്ഥാനത്ത് ബൈഡന്റെ വോട്ട് ശതമാനം. ഫോക്‌സ് ന്യൂസ്, ദി അസോസിയേറ്റഡ് പ്രസ് എന്നിവയും ബൈഡനാണ് വിജയി എന്നു പ്രഖ്യാപിച്ചിരുന്നു.
Discussion about this post