അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചത് നഗ്ന ചിത്രങ്ങള്‍, മുന്‍ മിസ് കെന്റക്കി അറസ്റ്റില്‍

വിര്‍ജീനിയ : പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ച കേസില്‍ യുവതി അറസ്റ്റില്‍. മിസ് കെന്റക്കി സൗന്ദര്യ മത്സരത്തില്‍ വിജയിയായിരുന്നു അറസ്റ്റിലായ റാംസി.

വെസ്റ്റ് വിര്‍ജീനിയയിലാണ് സംഭവം. ക്രോസ് ലൈനിലെ ആന്‍ഡ്രൂ ജാക്‌സണ്‍ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് അധ്യാപികകൂടിയായ റാംസി നഗ്ന ചിത്രങ്ങള്‍ അയച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചതാണ് ടീച്ചര്‍ക്ക് വിനയായത്.

കുട്ടിയുടെ മൊബൈലില്‍ ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയ്ക്ക് സ്‌നാപ് ചാറ്റിലൂടെയാണ് റാംസി ചിത്രങ്ങള്‍ അയച്ചത്യ ഇക്കാര്യം അവര്‍ പോലീസില്‍ സമ്മതിക്കുകയും ചെയ്തു. 2014 ലാണ് റാംസി മിസ് കെന്റക്കി കിരീടനേട്ടം സ്വന്തമാക്കിയത്.

Exit mobile version