മോസ്കോ: കോവിഡ് വാക്സിൻ പരീക്ഷണ ഘട്ടം പിന്നിടവെ 92 ശതമാനം വിജയമാണെന്ന അവകാശവാദവുമായി റഷ്യ. സ്ഫുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽസാണ് പൂർത്തിയായത്. ഇതിനിടെയാണ് വാക്സിൻ വിജയകരമെന്ന് കണ്ടെത്തിയതെന്ന് റഷ്യ പറയുന്നു.
റഷ്യ വികസിപ്പിച്ചെടുത്ത വാക്സിൻ ബെലാറസ്, യുഎഇ, വെനുസ്വേല തുടങ്ങിയ സ്ഥലങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. ഇന്ത്യയിൽ രണ്ട്, മൂന്ന് ഘട്ടങ്ങളുടെ പരീക്ഷണം ആരംഭിച്ചിട്ടുമുണ്ട്.
വാക്സിൻ 10,000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയിരിക്കുന്നത്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി.വലിയ രീതിയിലുള്ള പരീക്ഷണം നടത്താതെ തന്നെ ഓഗസ്റ്റിൽ റഷ്യ കോവിഡ് വാക്സിന് അംഗീകാരം നൽകിയിരുന്നു. പിന്നീട് സെപ്റ്റംബറിലാണ് വാക്സിന്റെ വിശദമായ പരിശോധന റഷ്യ ആരംഭിച്ചത്.
നേരത്തെ യുഎസ് മരുന്ന് കമ്പനിയായ ഫൈസറും വാക്സിൻ പരീക്ഷണം 90 ശതമാനം വിജയമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
Discussion about this post