തായ്വാന്; ”നിനക്ക് ഇഷ്ടപ്പെട്ട ചിക്കറ്റ് ഫില്ലറ്റ് ഞാന്‍ കഴിക്കാന്‍ പോവുകയാണ്” സഹോദരന്റെ വാക്കുകളില്‍ പള്‍സ് റേറ്റ് ഉയര്‍ന്നു. ഒടുവില്‍ 62 ദിവസത്തെ കോമയില്‍ നിന്ന് 18കാരന് ജീവിതത്തിലേയ്ക്ക് തിരികെ എത്തി. തായ്വാനിലാണ് സംഭവം. 18കാരനായ ചിയു ആണ് അത്ഭുതകരമായി കോമയില്‍ നിന്ന് എഴുന്നേറ്റത്. കിടക്കയില്‍ ഇരുന്ന് സഹോദരന് ചിയുവിന്റെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പേര് പറഞ്ഞതാണ് ഈ അത്ഭുത പ്രതിഭാസത്തിന് ഇടയാക്കിയത്.
ജൂലായില്‍ നടന്ന ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ചിയു 6 തവണ ഓപ്പറേഷനുകള്‍ക്ക് വിധേയനായിരുന്നു. ചിയുവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ സര്‍ജറികള്‍ക്ക് ശേഷം ചിയു കോമയിലേക്ക് പോവുകയായിരുന്നു. കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്ക് പരുക്ക് പറ്റിയിരുന്നു.
രണ്ട് മാസങ്ങളോളം ചിയു കോമയില്‍ തന്നെ തുടരുകയായിരുന്നു. കുടുംബാംഗങ്ങള്‍ എന്നും ചിയുവിനെ കാണാനെത്തിയിരുന്നു. കോമയില്‍ നിന്ന് ഉണര്‍ന്ന ചിയുവിനെ പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
Discussion about this post