ഒടുവിൽ ലോകം കാത്തിരുന്ന സന്തോഷ വാർത്തയെത്തി; കൊവിഡ് വാക്‌സിൻ വിജയകരമെന്ന് ഫൈസർ കമ്പനി; 90 ശതമാനവും ഫലപ്രദമെന്ന് കമ്പനി

Fizer | Covid news

ന്യൂയോർക്ക്: ലോകം തന്നെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിൻ ഉടൻ പുറത്തെത്തുമെന്ന് റിപ്പോർട്ട്. മരുന്നുകമ്പനിയായ ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. മൂന്നാംഘട്ട പരീക്ഷണവും പൂർത്തിയാക്കിയ ശേഷമാണ് കമ്പനിയുടെ അവകാശവാദം. ഇക്കാര്യമറിയിച്ച് തിങ്കഴാഴ്ചയാണ് കമ്പനി പ്രസ്താവന ഇറക്കിയത്. ഫൈസറും ജർമ്മൻ പാർട്ട്ണറുമായ ബയോടെക് എസ്ഇയും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. യൂറോപ്പ്, അമേരിക്ക രാജ്യങ്ങളിൽ കൊവിഡ് വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഫൈസർ നിർണായക നേട്ടമുണ്ടായിരിക്കുന്നത്.

വലിയ രീതിയിൽ ക്ലിനിക്കൽ ട്രയൽ നടത്തി പരീക്ഷണം വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസർ. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ യൂറോപ്യൻ സ്റ്റോക്ക് മാർക്കറ്റും ഉയർച്ച കാണിച്ചു. പെട്രോൾ വിലയും വർധിച്ചു.

രണ്ടാമത്തെ രണ്ട് ഡോസ് എടുത്ത് ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസിന് 28 ദിവസം ശേഷവും പരീക്ഷണത്തിന് വിധേയമായവരിൽ വൈറസിൽ നിന്ന് സംരക്ഷണം ലഭിച്ചതായി കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യഘട്ട ഫലം പുറത്തുവരുമ്പോൾ വാക്‌സിൻ 90 ശതമാനവും വിജയകരമാണെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല പ്രസ്താവനയിൽ പറഞ്ഞു. ലോകം കൊവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് തൊട്ടടുത്തെത്തിയെന്നും നിർണായമായ നാഴികക്കല്ലാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version