വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെ വിജയി ആയി പ്രഖ്യാപിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ തയാറായിട്ടില്ല. അതിനിടെ തോല്‍വി സമ്മതിക്കാന്‍ ഡോണള്‍ഡ് ട്രംപിനോട് ‘ഉപദേശിച്ച്’രംഗത്തെത്തിയിരിക്കുകയാണ് മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്‌നര്‍.
യുഎസ് മാധ്യമങ്ങളാണ് കഷ്‌നര്‍ ഇക്കാര്യം പറഞ്ഞ് ട്രംപിനെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടില്ലെന്നും ബൈഡന്റേത് വ്യാജ വിജയമാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇതിനുപിന്നാലെയാണ് മരുമകന്‍ ട്രംപിനെ സന്ദര്‍ശിച്ച വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ട്രംപിന്റെ മൂത്തമകളും ഉപദേഷ്ടാവുമായ ഇവാന്‍കയുടെ ഭര്‍ത്താവാണ് ജാറദ് കഷ്‌നര്‍. എന്നാല്‍ ബൈഡന്റെ വിജയത്തിനെതിരെയുള്ള നിയമപോരാട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് ട്രംപ് ക്യാംപില്‍നിന്നുള്ള വിവരം. ‘അമേരിക്കന്‍ ജനതയ്ക്ക് അര്‍ഹമായ സത്യസന്ധമായ വോട്ടെണ്ണല്‍ നടത്താതെ വിശ്രമിക്കുകയില്ല. അതാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്.’ – ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ വിര്‍ജീനിയയിലെ ഗോള്‍ഫ് കോഴ്‌സിലായിരുന്ന ട്രംപ്, ‘രഹസ്യ’മായി പരാജയം സമ്മതിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിയമപോരാട്ടം തുടരാന്‍ അഭിഭാഷകരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. വൈറ്റ് ഹൗസ് വൃത്തങ്ങളും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്.