വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ താഴെയിട്ട് ഉജ്ജ്വല വിജയം നേടിയത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ ആണ്. അദ്ദേഹത്തിന്റെ വിജയം ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വികാരഭരിതനാവുന്ന വാര്‍ത്താവതാകരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. തത്സമയ സംപ്രേഷണത്തിനിടയില്‍ സിഎന്‍എന്‍ അവതാരകന്‍ ആന്റണി കപേല്‍ വാന്‍ ജോണ്‍സ് ആണ് വികാരഭരിതനായത്.
നാലുദിവസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പെന്‍സില്‍വേനിയയിലെ നിര്‍ണായക വിജയത്തോടെ അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ശരിക്കും കഷ്ടത അനുഭവിച്ചവര്‍ക്ക് ബൈഡന്റെ വിജയം യഥാര്‍ത്ഥത്തില്‍ ഒരു മോചനമാണെന്നാണ് വിജയ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് വാന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടത്. വിശകലനത്തിനിടെ വാര്‍ത്താവതാരകന്‍ പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് കൂടിയായ വാന്‍ ജോണ്‍സിനോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറിയത്.
‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.’ അത് ജോര്‍ജ് ഫ്ളോയിഡ് മാത്രമായിരുന്നില്ല. ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് തോന്നിയിരുന്ന നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇത് ഒരു വലിയ കാര്യമാണ്. സമാധാനം നേടാനും, എന്റെ മക്കള്‍ ഇക്കാര്യം നോക്കിക്കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന് ഇന്ന് നല്ല ദിവസമാണ്. നഷ്ടപ്പെട്ടവരോട് എനിക്ക് ഖേദമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല ദിവസമല്ല. പക്ഷേ ഭൂരിപക്ഷം പേര്‍ക്കും ഇതൊരു നല്ല ദിവസമാണ്.’ വാന്‍ ജോണ്‍സ് പറഞ്ഞു.
‘ഒരുപാടാളുകള്‍ക്ക് ഇത് നല്ല കാര്യമാണ്. നിങ്ങള്‍ ഒരു മുസ്ലിമാണെങ്കില്‍ പ്രസിഡന്റിന് നിങ്ങളെ ആവശ്യമില്ല എന്ന കാര്യത്തില്‍ ഭയക്കേണ്ടതില്ല. നിങ്ങളൊരു കുടിയേറ്റക്കാരനാണെങ്കില്‍ നിങ്ങളെ കുട്ടികളെ തട്ടിയെടുക്കുന്നതില്‍ പ്രസിഡന്റ് സന്തോഷിക്കുന്നുവോ എന്ന് ഭയക്കേണ്ടതില്ല. സ്വപ്നം കണ്ടെത്തുന്നവരെ അകാരണമായി തിരിച്ചയക്കുന്നതിനെ ഭയക്കേണ്ടതില്ല’- വാന്‍ ജോണ്‍സ് പറഞ്ഞു.
Today is a good day.
It’s easier to be a parent this morning.
Character MATTERS.
Being a good person MATTERS.
This is a big deal.It’s easy to do it the cheap way and get away with stuff — but it comes back around.
Today is a good day.#PresidentBiden#VotersDecided pic.twitter.com/h8YgZK4nmk
— Van Jones (@VanJones68) November 7, 2020
Discussion about this post