ചരിത്രം തിരുത്തി ജോ ബൈഡനും; അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ സ്ഥാനാര്‍ത്ഥി, ലീഡ് ഇനിയും ഉയരും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പുതുചരിത്രം കുറിച്ച് തന്നെയാണ് ജോ ബൈഡനും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും ചരിത്രം കുറിച്ചിരിക്കുന്നത്.

നിലവില്‍ 7.4 കോടിയിലേറെ വോട്ടുകള്‍ നേടിയാണ് ബൈഡന്‍ 46-ാമത് യുഎസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഈ സാഹര്യത്തില്‍ ലീഡ് ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളെന്ന റെക്കോര്‍ഡാണ് ട്രംപിനെതിരേയുള്ള കടുത്ത പോരാട്ടത്തില്‍ ബൈഡന്‍ മറികടന്നത്.

ഒബാമയെക്കാള്‍ അഞ്ച് കോടിയോളം കൂടുതല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ നാല് കോടിയോളം വോട്ടുകളാണ് ബൈഡന്‍ നേടിയത്. നിര്‍ണായകമായ പെന്‍സില്‍വേനിയ കൂടി നേടിയതോടെ 273 ഇലക്റല്‍ കോളേജ് വോട്ടുകള്‍ ഉറപ്പിച്ചാണ് ബൈഡന്‍ വിജയം ഉറപ്പിച്ചത്. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version