വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് ഉജ്ജ്വല വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ബൈഡന്റെ മുന്നേറ്റം. ഇരുപത് ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന് വിജയം ഉറപ്പിച്ചത്.
അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന് നേടിയതായി പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ബൈഡന് സ്ഥാനമേല്‍ക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ബരാക്ക് ഒബാമ സര്‍ക്കാരില്‍ എട്ടുവര്‍ഷം ബൈഡന് വൈസ് പ്രസിഡന്റായിരുന്നു.
ബൈഡന് പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായാണ് ഇന്ത്യന്‍വംശജ കൂടിയായ കമല എത്തുന്നത്. നെവാഡ, അരിസോണ, ജോര്‍ജിയ എന്ന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടരുകയാണ്. അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്.
Discussion about this post