വിവാഹനിശ്ചയത്തിന് ശേഷം നിരന്തരമുണ്ടായ വഴക്കും പിണക്കങ്ങളെയും തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ നിശ്ചയിച്ച് ഉറപ്പിച്ച പോലെ തന്നെ വിവാഹം നടന്നു. സ്വയം വിവാഹം കഴിച്ചാണ് ഡോക്ടറായ വരന് ഡിയോഗോ റബേലാ പരിഹാരം കണ്ടത്.
പ്രതിശ്രുതവധു വിറ്റോര്‍ ബ്യൂണോ ആണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. കഴിഞ്ഞ കൊല്ലം നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹത്തിനായി നടത്തിയ ഒരുക്കങ്ങളെല്ലാം നടത്തി വന്ന ഘട്ടത്തിലായിരുന്നു വധുവിന്റെ പിന്മാറ്റം. ആഡംബരപൂര്‍ണ്ണമായ ചടങ്ങുകള്‍ക്കായുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ വിവാഹം നടത്താന്‍ ഡിയോഗോ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബര്‍ 17-ന് ബാഹിയയിലെ ലക്ഷ്വറി റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. കൊവിഡ് കാലമായതിനാല്‍ നാല്പത് പേര് മാത്രമാണ് ഈ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസങ്ങളിലൊന്ന് എന്നാണ് ഡോക്ടര്‍ വിവാഹദിനത്തെ വിശേഷിപ്പിച്ചത്. ഏറ്റവും പ്രിയപ്പെട്ടവര്‍ ഒപ്പമുള്ള ദിവസം, ദുഃഖകരമായ ഒന്നായി മാറുമായിരുന്ന ഈ ദിവസം ശുഭപര്യവസാനിയായി മാറിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡിയോഗോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിവാഹത്തില്‍നിന്ന് പിന്മാറിയ തന്റെ കാമുകിയ്ക്കും ഡിയോഗോ നന്ദി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. വിറ്റോറിനോട് തനിക്ക് ബഹുമാനമുണ്ടെന്നും ഇഷ്ടമുള്ളിടത്ത് പോകാനും തങ്ങാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും ഡിയോഗോ കുറിക്കുന്നു.
Discussion about this post