വാഷിങ്ടണ്‍: ലോക കോടീശ്വരനായ ജെഫ് ബെസോസ് തന്റെ 3 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആമസോണ്‍ ഓഹരിവിറ്റു. വലിയ അളവില്‍ ഓഹരി വിറ്റഴിക്കല്‍ നടത്തിയിട്ടും ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍ ബെസോസ് തന്നെയാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി.
ഈ വര്‍ഷം ബെസോസിന്റെ കമ്പനിയുടെ മൂല്യത്തില്‍ 75% വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, എന്തുകൊണ്ടാണ് ബെസോസ് ഇത്രയധികം ഓഹരികള്‍ വിറ്റതെന്ന് ആമസോണ്‍ സിഇഒ വിശദീകരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം പതിവായി തന്റെ ഓഹരികള്‍ വില്‍ക്കുകയും, പലപ്പോഴും ഇത് തന്റെ ബ്ലൂ ഒറിജിന്‍ ബഹിരാകാശ കമ്പനിക്കും മറ്റ് സംരംഭങ്ങള്‍ക്കും പണം കണ്ടെത്താനായി ഉപയോഗിക്കുകയുമാണ് ചെയ്യാറുള്ളത്.
വലിയ അളവില്‍ ഈ വര്‍ഷം ഓഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിലും ബെസോസ് തന്നെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഈ വര്‍ഷം 10 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആമസോണ്‍ ഓഹരികള്‍ അദ്ദേഹം വിറ്റു. 2019ല്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഓഹരികള്‍ വിറ്റിരുന്നു.
ബ്ലൂ ഒറിജിന് ധനസഹായം ചെയ്യുന്നതിനായി പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കുന്നുണ്ടെന്ന് ബെസോസ് മുമ്പ് പറഞ്ഞിരുന്നു.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അദ്ദേഹം അടുത്തിടെ 10 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചിരുന്നു.
Discussion about this post