വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും. വൈറ്റ് ഹൗസിലേക്ക് ആറുവോട്ട് അകലത്തില്‍ എത്തിയിരിക്കുകയാണ് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 264 ഇലക്ടറല്‍ വോട്ടുകള്‍നേടി ബൈഡന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാളും മുന്നിലെത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ ജയിക്കാനായി വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണ്. ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്. മിഷിഗനും വിസ്‌കോണ്‍സിനും പിടിച്ചതോടെ 26 വോട്ടുകൂടി നേടിയാണ് വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ ലീഡ് നില ഉയര്‍ത്തിയത്.
അതേസമയം, ട്രംപ് മെയ്‌നിലെ ഒരുവോട്ടുകൂടി നേടി. ആറ് ഇലക്ടല്‍ സീറ്റുകളുളുള്ള നവോഡയില്‍ 84 ശതമാനം വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ പതിനായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട് ബൈഡന്. പ്രസിഡന്റാകാന്‍ ബൈഡന് ഇനി നവോഡയിലെ ജയം മാത്രം മതി.
ഇവിടത്തെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ തന്നെ ബൈഡന് 270 തികയ്ക്കാനാകും. ജോര്‍ജിയയില്‍ മികച്ച ലീഡുണ്ടായിരുന്ന ട്രംപിന്റെ ലീഡ് 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ കഷ്ടിച്ച് 3000 വോട്ടിന്റെ മാത്രം വോട്ടായി കുറഞ്ഞു.
ബെഡന്‍ മുന്നിട്ട് നില്ക്കുന്ന നെവാഡയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് എത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ്ഹൗസില്‍ പ്രസ്താവന നടത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് അറിയിച്ചു.