യുഎസിൽ ചരിത്രം കുറിച്ച് ആദ്യമായി ട്രാൻസ്‌ജെൻഡർ അംഗം സെനറ്റിലേക്ക്; 73 ശതമാനം വോട്ടു നേടി സാറ

വാഷിങ്ടൺ: ചരിത്രത്തിലിടം പിടിച്ച് യുഎസ് സെനറ്റിലേക്ക് ട്രാൻസ്‌ജെൻഡർ അംഗം. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സാറാ മെക്ക്‌ബ്രൈഡ് ആണ് വലിയ ഭൂരിപക്ഷത്തിൽ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡെലവയർ സംസ്ഥാനത്തുനിന്ന് 73 ശതമാനം വോട്ടുകളാണ് സാറ നേടിയത്.

സാറ പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോസഫ് മെക്‌കോളിനെയാണ്. തുല്യത നിയമത്തിന് വേണ്ടിയും എൽജിബിടി വിഭാഗങ്ങളുടെ അവകാശങ്ങൾക്കും തുല്യതക്കും വേണ്ടി നിരന്തരം പോരാടികൊണ്ടിരിക്കുന്ന വ്യക്തിയാണ് സാറ. 2016ൽ ഡെമോക്രാറ്റിക് പാർട്ടി നാഷനൽ കൺവെൻഷനിൽ പ്രസംഗിച്ച ആദ്യ ട്രാൻസ് ജെൻഡറായി സാറ ചരിത്രം കുറിച്ചിരുന്നു. പിന്നീട് മനുഷ്യാവകാശ ക്യാംപെയിനിന്റെ പ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചു.

തനിക്ക് അധികാരം ലഭിച്ചാൽ 100 ദിവസത്തിനകം തുല്യത നിയമം പാസാക്കുമെന്ന് സാറക്ക് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ ഉറപ്പുനൽകുകയും ചെയ്തിരുന്നു. താൻ നിയമനിർമ്മാണം നടത്തുക തന്റെ മൂല്യങ്ങളും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചായിരിക്കുമെന്നും, ട്രാൻസ്‌ജെൻഡറുകളുടെ ക്ഷേമത്തിന് പുറമെ, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും പ്രധാന്യം നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു.

Exit mobile version