വാഷിങ്ടണ്‍: സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത് കാന്‍സറിനു കാരണമാകുമെന്ന അമേരിക്കന്‍ മോഡലും അവതാരകയുമായ കര്‍ട്‌നി കര്‍ദാഷിയാന്റെ പ്രസ്താവന വിവാദത്തില്‍. ഇത്തരം വ്യാജ പ്രചരണങ്ങള്‍ ആളുകളെ പരിഭ്രാന്തരാക്കുകയും ആശങ്ക സൃഷ്ടിക്കുകയും ചെയ്യുമെന്ന് സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചു.
കോവിഡ്-19 വൈറസ് ബാധ തടയുന്നതിനായി ധരിക്കുന്ന നീല സര്‍ജിക്കല്‍ മാസ്‌കിന്റെ നിര്‍മാണത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു കാന്‍സര്‍ കോശങ്ങള്‍ക്കു കാരണമാകുമെന്നാണ് താരം പറയുന്നത്. ‘Cancer.Org’ പറയുന്നതു പ്രകാരം ഈ രാസവസ്തു കരള്‍, വൃക്ക സ്തനം എന്നിവിടങ്ങളില്‍ കാന്‍സറിനും ഉയര്‍ന്ന കൊളസ്‌ട്രോളിനും ശ്വാസകോശത്തില്‍ രക്തസ്രാവത്തിനും കാരണമാകുമെന്ന് കര്‍ട്‌നി കര്‍ദാഷിയാന്‍ പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകരും സാധാരണ ജനങ്ങളും ഉപയോഗിക്കുന്ന നീല സര്‍ജിക്കല്‍ മാസ്‌കിന്റെ ഫോട്ടോയും പങ്കുവച്ചാണ് താരത്തിന്റെ പരാമര്‍ശം. എന്നാല്‍ താരത്തിന്റെ പോസ്റ്റിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
കര്‍ട്‌നിയുടെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ തെളിവുകളില്ലെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രതികരണം. ഇത്തരം പ്രസ്താവനകള്‍ ഖേദകരമാണെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വില്യം കേയ്ന്‍സ് പറഞ്ഞു.
‘ഞാനും ആരോഗ്യ രംഗത്തുള്ള ആയിരക്കണക്കിന് സഹപ്രവര്‍ത്തകരും കാലങ്ങളായി ഇത്തരം മാസ്‌കുകള്‍ ഉപയോഗിക്കാറുണ്ട്. രോഗികള്‍ക്ക് അണുബാധയുണ്ടാകാതിരിക്കാനാണ് ഇത്തരം മാസ്‌കുകള്‍ ധരിക്കുന്നത്.’- ഡോക്ടര്‍ വ്യക്തമാക്കി. നിരവധി ഫോളവേഴ്‌സുുള്ള കര്‍ട്‌നി കര്‍ദാഷിയാന്‍ തികച്ചും നിരുത്തരവാദപരമായ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു എന്ന് ട്വിറ്ററില്‍ വിമര്‍ശനം ഉയര്‍ന്നു.
Discussion about this post