ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫ്‌ളോറിഡയും സ്വിങ് സ്‌റ്റേറ്റുകളും നേടി ട്രംപിന്റെ തിരിച്ചുവരവ്; ജോ ബൈഡന് നേരിയ ലീഡ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് വെളിപ്പെടുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച ഫ്‌ളോറിഡ പിടിച്ചടക്കി ട്രംപ്. തുടക്കത്തിൽ വലിയ ലീഡ് ഉണ്ടായിരുന്ന ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ നിലവിൽ നേരിയ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.

പ്രവചനാതീതമായ സ്വിങ് സംസ്ഥാനങ്ങളെന്ന് അറിയപ്പെടുന്ന ഫ്‌ളോറിഡ, ടെക്‌സാസ്, ഒഹായോ എന്നിവിടങ്ങളിലെല്ലാം ട്രംപിനാണ് ഭൂരിപക്ഷമെന്നാണ് റിപ്പോർട്ട്.ഓരോ തവണയും മാറിമറിയാറുള്ള സംസ്ഥാനങ്ങളിൽ ഭൂരിപക്ഷത്തിലും ട്രംപിന് അനുകൂലമാണെന്നാണ് റിപ്പോർ3 ഇലക്ടറൽ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നിൽക്കുന്നത്. 212 ഇലക്ട്രൽ വോട്ടുകളാണ് ട്രംപിനുള്ളത്.

29 ഇലക്ടറൽ കോളേജ് വോട്ടുകളുള്ള ഫ്‌ളോറിഡ നഷ്ടപ്പെട്ടാൽ ട്രംപിന് ഭരണം നഷ്ടമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഇവിടെ ലീഡ് ചെയ്ത് ട്രംപ് തുടർഭരണപ്രതീക്ഷ നിലനിർത്തി. ജോർജ്ജിയയിലും ട്രംപിന് തന്നെയാണ് മുൻതൂക്കം. 15 സംസ്ഥാനങ്ങളിൽ ബൈഡനും 17 സംസ്ഥാനങ്ങളിൽ ട്രംപും വിജയിച്ചതായാണ് റിപ്പോർട്ടുകൾ. ജനകീയ വോട്ടിൽ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടും ലഭിച്ചതായാണ് വിവരം

11 ഇലക്ടറൽ വോട്ടുകളുള്ള മസാച്ച്യുസെറ്റ്‌സിൽ വിജയിക്കുകയും നാല് ഇലക്ടറൽ വോട്ടുകളുള്ള ന്യൂഹാംഷറിൽ മുന്നിട്ടു നിൽക്കുകയുമായി ജോ ബൈഡൻ. 29 ഇലക്ടറൽ കോളേജ് വോട്ടുകളുള്ള ന്യൂയോർക്കിലും മൂന്ന് ഇലക്ടറൽ കോളേജ് വോട്ടുകളുള്ള ബെലവേറിലും 10 ഇലക്ടറൽ കോളേജ് വോട്ടുകളുള്ള മേരിലാൻഡിലും ജോ ബൈഡന് അനുകൂലമാണ്. ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള കാലിഫോർണിയ(55)യും ബൈഡനൊപ്പമാണ് നിലകൊള്ളുന്നത്.

Exit mobile version