ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തി അനുയായികള്‍. തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില സമനിലയിലായതോടെ ഡല്‍ഹിയിലെ ട്രംപ് അനുയായികളാണ് വിജയം ഉറപ്പിക്കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്നത്.
ട്രംപിന്റെ വിജയത്തിനായി ഹിന്ദു സേനയുടെ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമായി ഒത്തുചേര്‍ന്നത്. 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഹിന്ദു ആചാരപ്രകാരമുള്ള പ്രത്യേക പ്രാര്‍ത്ഥനകളാണ് ഹിന്ദു സേന നടത്തിയത്.
കിഴക്കന്‍ ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ ഒരു പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ച ട്രംപിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തിയത്.
ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പ്രത്യേക മന്ത്രങ്ങളും ഹാവനുകളുമാണ് ഉരുവിട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലോകം അദ്ദേഹത്തെ പിന്തുണയ്ക്കേണ്ട സമയമാണിതെന്നും ചടങ്ങ് നിര്‍വഹിച്ച പുരോഹിതന്‍ വേദ് ശാസ്ത്രി പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ കണക്കിലെടുത്ത് യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കേണ്ടത് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ‘അദ്ദേഹത്തിന്റെ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനുപോലും ഞങ്ങള്‍ അദ്ദേഹത്തിന്റെ വിജയത്തിന് അനുഗ്രഹം തേടി.
ഇത്തവണയും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് ഞങ്ങള്‍ അനുഗ്രഹം തേടുന്നു. അദ്ദേഹത്തിന്റെ വിജയം മാത്രമല്ല വിജയം ലോകം, മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎസ് ചൈനയ്ക്കും പാകിസ്ഥാനുമെതിരെ നല്ല സഖ്യകക്ഷിയാണ്. ‘ ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്തയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.