ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
താരത്തിന്റെ 60-ാം പിറന്നാള്‍ മൂന്നു ദിവസം മുന്‍പാണ് ആഘോഷിച്ചത്. അതേസമയം, പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി താരം വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലായിരുന്നുവെന്നും മറഡോണയെ പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറയുന്നു.
ബ്യൂണസ് ഐറിസില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലുള്ള ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന് ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ കോച്ചാണ് താരം.
Discussion about this post