ഏതന്‍സ്: തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. 700ലധികം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തുര്‍ക്കിക്ക് പുറമെ ഗ്രീസിലും കഴിഞ്ഞ ദിവസം ഭൂകമ്പം ഉണ്ടായി.
ഭൂകമ്പത്തില്‍ 20 കെട്ടിടങ്ങളാണ് നിലംപതിച്ചത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
തുര്‍ക്കിയില്‍ സുനാമി ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയിലെ ഇസ്മിര്‍ മേഖലയില്‍ ഭൂകമ്പത്തിന് പിന്നാലെ കടല്‍ കരയിലേക്ക് ഇരച്ചു കയറിയത്. 30 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇസ്മീര്‍ നഗരത്തിലാണ് പ്രധാനമായും ഭൂകമ്പം നാശം വിതച്ചത്. ഗ്രീസില്‍ കെട്ടിടം തകര്‍ന്ന് രണ്ട് കൗമാരക്കാര്‍ മരിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഏജീയന്‍ കടലിലാണ്.
Another tsunami footage from the earthquake in Izmir province of Turkey.
This one is really dangerous pic.twitter.com/62zfddWSi8
— Ragıp Soylu (@ragipsoylu) October 30, 2020
Discussion about this post