ഓണ്‍ലൈനിലൂടെ കബാബ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഡെലിവറി ചെയ്തത് പോലീസുകാരന്. യുകെയിലെ ബെര്‍ക്ക്ഷെയറിലുള്ള വുഡ്ലിയിലാണ് സംഭവം. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത കബാബ് വീട്ടിലെത്തിച്ചത് ഒരു പോലീസുകാരനാണ്.
സംഭവം കേട്ട് അമ്പരക്കേണ്ട,പോലീസുകാരന് ഡെലിവറി ബോയ് ആയി എത്തിയതിന് പിന്നില്‍ കാരണമുണ്ട്. കബാബുമായി പോയ ഡെലിവറി ബോയിയുടെ വാഹനത്തില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്തതായിരുന്നു കാരണം. പരിശോധന നടത്തിയപ്പോഴാണ് പോലീസിന് ഇക്കാര്യം മനസ്സിലായത്.
മാത്രമല്ല ഡെലിവറി ബോയിയുടെ കയ്യില്‍ ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സ് പേപ്പറുകളോ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ടയറുകളും പ്രശ്നമായിരുന്നു. കൂടാതെ ഡെലിവറി ബോയ് ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസിന് സംശയമുണ്ടായി.
ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ തേംസ് വാലി പൊലീസ് റോഡ്സിലെ പോലീസ് സംഘം യുവാവിനെ പിടികൂടുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കാര്‍ പിടിച്ചെടുക്കുമ്പോള്‍ കാറിനകത്ത് ഭക്ഷണപ്പൊതി കണ്ട പോലീസ് യുവാവിനോട് കാര്യങ്ങള്‍ തിരക്കി.
തുടര്‍ന്ന് അത് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. സംഭവം പിന്നീട് വലിയ വാര്‍ത്തയായി മാറി. പോലീസിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തി. ഇതൊരു സ്പെഷ്യല്‍ ഡെലിവറി ആണെന്നും പോലീസുകാരന് മനുഷ്യത്വമുള്ളവനാണെന്നും ചിലര്‍ കമന്റ് ചെയ്തു. ഇപ്പോഴും അഭിനന്ദനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
stopped in #Woodley #Reading as pursued days prior by
. Driver gave false details as had #NoInsurance, #NoLicence, #CordExposed on tyre & #DrugDriving. Also doing a kebab delivery. #Arrested & seized.
Kebab also delivered by me as only 3 houses away! @TVP_Wokingham #P5562 pic.twitter.com/RhaayQqNtr
— TVP Roads Policing (@tvprp) October 21, 2020
Discussion about this post